Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Arrest

ഡിജിറ്റൽ അറസ്റ്റ് തടയാൻ ‘കിൽ സ്വിച്ച് ’

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ത​ഴ​ച്ചു​വ​ള​രു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള എ​ല്ലാ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​മി​ഷ​നേ​രം​കൊ​ണ്ട് നി​ർ​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ‘കി​ൽ സ്വി​ച്ച്’ എ​ന്ന ആ​ശ​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഈ ​ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്നു എ​ന്ന് തോ​ന്നി​യാ​ൽ ഉ​ട​ന​ടി ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ക. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ ഇ​ന്ത്യ​യി​ലാ​കെ 3000 കോ​ടി രൂ​പ ന​ഷ്‌​ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്.

വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മോ എ​ന്നും അ​ത്ത​രം ഇ​ട​പാ​ടി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഒ​ന്നി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ളി​ൽ വി​ഭ​ജി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മോ എ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

പ്ര​വ​ർ​ത്തനം ഇങ്ങനെ

ഉ​പ​ഭോ​ക്താ​ക്ക​ൾ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന ഏ​തെ​ങ്കി​ലും യു​പി​ഐ ആ​പ്പു​ക​ളി​ലോ ബാ​ങ്കിം​ഗ് ആ​പ്പു​ക​ളി​ലോ ഒ​രു പ്ര​ത്യേ​ക “എ​മ​ർ​ജ​ൻ​സി ബ​ട്ട​ണ്‍’ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് പോ​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​താ​യി തോ​ന്നി​യാ​ൽ ഈ ​ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്ന​തി​ലൂ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു​ള്ള എ​ല്ലാ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ട​ന​ടി ത​ട​യാ​ൻ സാ​ധി​ക്കും.

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്: ക​മ്മീ​ഷ​ൻ വാ​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​ൽ 1.73 കോ​​ടി രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ടു​​​ക്കി നെ​​​ടു​​​ങ്ക​​​ണ്ടം ക​​​ല്‍​കൂ​​​ന്ത​​​ല്‍ സ്വ​​​ദേ​​​ശി പ​​​ങ്ക​​​ജം കോ​​​ട്ടേ​​​ജി​​​ൽ ദി​​​പി​​​ന്‍ സാ​​​മ്രാ​​​ജി​​നെ (25)​ ​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​ന്തി​​​ക്കാ​​​ട് വെ​​​ളു​​​ത്തൂ​​​ര്‍ പ​​​റ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യി​​​ല്‍​നി​​​ന്നാ​​​ണ് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​ണെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​ണം അ​​​യ​​​ച്ചു​​​വാ​​​ങ്ങി​​​യ​​​ത്.

പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ള്‍​ക്കു ത​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ തു​​​ക വാ​​​ങ്ങി കൈ​​​മാ​​​റി ക​​​മ്മീ​​​ഷ​​​ന്‍ കൈ​​​പ്പ​​​റ്റി ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​തി​​​നാ​​​ണ് ദി​​​പി​​​ന്‍ സാ​​​മ്രാ​​​ജി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ എ​​​സ്എ​​​ച്ച്ഒ പി.​​​എ​​​സ്. സു​​​ജി​​​ത്, ജി​​​എ​​​സ്ഐ​​​മാ​​​രാ​​​യ പി.​​​എ​​​സ്. സു​​​ജി​​​ത് കു​​​മാ​​​ര്‍, കെ.​​​വി. ജസ്റ്റി​​​ന്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ സ​​​ച്ചി​​​ന്‍, അ​​​ന​​​ന്തു​​​മോ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

National

ഡിജിറ്റൽ അറസ്റ്റ് : ബംഗളൂരുവിൽ ടെക്കിക്ക് 32 കോടി രൂപ നഷ്‌ടമായി

ബം​​​ഗ​​​ളൂ​​​രു: ആ​​​റു​​​മാ​​​സ​​​ക്കാ​​​ല​​​മാ​​​യി ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ഭീ​​​ഷ​​​ണി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​ന്പ​​ത്തി​​യേ​​ഴു​​കാ​​​രി​​​യാ​​​യ സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​ർ​​ക്ക് 32 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​മാ​​​യി. ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് കേ​​​സാ​​​ണി​​​ത്.     സി​​​ബി​​​ഐ ഓ​​​ഫീ​​​സ​​​ർ എ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് ഉ​​​മാ​​​റാ​​​ണി എ​​​ന്ന സ്ത്രീ​​​യെ ഇ​​​വ​​​ർ ക​​​ബ​​​ളി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

സ്കൈ​​​പ്പി​​​ലൂ​​​ടെ​​​യാ​​​യാ​​​യി​​​രു​​​ന്നു ഹാ​​​ക്ക​​​ർ​​​മാ​​​രു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ. ക്ലി​​​യ​​​റ​​​ൻ​​​സ് ലെ​​​റ്റ​​​ർ കി​​​ട്ടു​​​ന്ന​​​തു​​​വ​​​രെ ഇ​​​വ​​​ർ പ​​​ണം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. 187 ത​​​വ​​​ണ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ഹാ​​​ക്ക​​​ർ​​​മാ​​​ർ ഇ​​​ത്ര​​​യും തു​​​ക കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്.

2024 സെ​​​പ്റ്റം​​​ബ​​​ർ 15ന് ​​​മും​​​ബൈ ഡി​​​എ​​​ച്ച്എ​​​ൽ അ​​​ന്ധേ​​​രി​​​യി​​​ലെ സി​​​ബി​​​ഐ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു വി​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ങ്ങ​​​ൾ ബു​​​ക്ക് ചെ​​​യ്ത പാ​​​ഴ്സ​​​ലി​​​ൽ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡും പാ​​​സ്പോ​​​ർ​​​ട്ടും എം​​​ഡി​​​എം​​​എ​​​യും പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​ദ്യ സ​​​ന്ദേ​​​ശം. തെ​​​ളി​​​വു​​​ക​​​ൾ നി​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രാ​​​ണെ​​​ന്നും കേ​​​സ് സെ​​​റ്റി​​​ൽ ചെ​​​യ്യാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്തു.    

 പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചാ​​​ൽ ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. മ​​​ക​​​ന്‍റെ വി​​​വാ​​​ഹം മു​​​ട​​​ങ്ങു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് വി​​​വ​​​ര​​​ങ്ങ​​​ൾ  ഇ​​​വ​​​ർ മ​​​റ്റു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്നു മ​​​റ​​​ച്ചു​​​വ​​​ച്ച​​​ത്.       

ആ​​​ർ​​​ബി​​​ഐ​​​യി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​മാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് ബാ​​​ങ്കി​​​ലെ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​വ​​​ർ ചോ​​​ർ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ, മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ർ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ ഒ​​​രു​​​മാ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യി​​​രു​​​ന്നു. 

Kerala

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ വ​യോ​ധി​ക​ന്‍റെ പ​ണം ത​ട്ടാ​ൻ ശ്ര​മം; ബാ​ങ്ക് മാ​നേ​ജ​റു​ടെ ഇ​ട​പെ​ട​ലി​ൽ ത​ട്ടി​പ്പ് പു​റ​ത്ത്

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ വ​യോ​ധി​ക​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം. മു​ത്ര​ത്തി​ക്ക​ര സ്വ​ദേ​ശി​യാ​യ 85കാ​ര​നി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ബാ​ങ്ക് മാ​നേ​ജ​രു​ടെ ഇ​ട​പെ​ട​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‌

മ​ണി ലോ​ണ്ട​റിം​ഗ് കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി 11 ല​ക്ഷം രൂ​പ മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഉ​ട​ൻ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​യാ​ധി​ക​ൻ പ​റ​പ്പൂ​ക്ക​ര സി​എ​സ്ബി ബാ​ങ്കി​ലെ​ത്തി​യ​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മാ​നേ​ജ​ർ ആ​ൻ മ​രി​യാ ജോ​സ് കൂ​ടു​ത​ൽ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ളി​ൽ നി​ന്ന് മാ​റി​മാ​റി വീ​ഡി​യോ കോ​ളു​ക​ൾ വ​ന്നി​രു​ന്നു.

അ​റ​സ്റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം വെ​രി​ഫൈ ചെ​യ്യാ​ൻ അ​യ​ച്ചു ന​ൽ​ക​ണ​മെ​ന്ന് ത​ട്ടി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് വ​യോ​ധി​ക​ൻ ബാ​ങ്കി​ലെ​ത്തി​യ​ത്.

സം​ഭ​വം തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​മാ​ണ് വ​യോ​ധി​ക​നെ തി​രി​ച്ച​യ​ച്ച​ത്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ബാ​ങ്ക്

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം രൂ​പ ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക്. പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് ത​ട്ടി​പ്പ് പൊ​ളി​ച്ച​ത്.

മ​ക​നെ കേ​സി​ൽ കു​ടു​ക്കാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​തോ​ടെ ബാ​ങ്കി​ല്‍ എ​ത്തി​യ വ​യോ​ധി​ക​ൻ മു​ഴു​വ​ന്‍ സ്ഥി​ര നി​ക്ഷേ​പ​വും പി​ന്‍​വ​ലി​ച്ച് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ടാ​ൻ ശ്ര​മി​ച്ചു.

പ​ണം ഇ​ടാ​ൻ വ​യോ​ധി​ക​ൻ ന​ല്‍​കി​യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണ് സം​ഘ​ത്തി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. പി​ന്നാ​ലെ ബാ​ങ്ക് ഇ​ട​പെ​ട്ട് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

ഡിജിറ്റൽ അറസ്റ്റ് ; കൊ​ച്ചി​യി​ല്‍ ഡോ​ക്‌ടറു​ടെ 1.30 കോ​ടി ത​ട്ടി

കൊ​​​​ച്ചി: സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ച​​​​മ​​​​ഞ്ഞ് കൊ​​​​ച്ചി​​​​യി​​​​ല്‍ 81​കാ​​​​ര​​​​നാ​​​​യ ഡോ​​​​ക്‌​​​ട​​​റി​​​​ല്‍നി​​​​ന്നു വ്യാ​​​​ജ വെ​​​​ര്‍ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലൂ​​​​ടെ 1.30 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍ക്ക​​​​കം 1.06 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ തു​​​​ട​​​​ര്‍കൈ​​​​മാ​​​​റ്റം സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് മ​​​​ര​​​​വി​​​​പ്പി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​ത്ത്യാ​​​​ത്ത് റോ​​​​ഡി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി.​​​​ജെ. സെ​​​​ബാ​​​​സ്റ്റ്യ​​​​നാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. ഈ ​​​​മാ​​​​സം ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ ഇ​​​​ന്ന​​​​ലെ വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ദി​​​​വാ​​​​ലി സിം​​​​ഗ്, പ്ര​​​​ണ​​​​വ് ദ​​​​യാ​​​​ല്‍, മ​​​​റ്റൊ​​​​രു ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​ചേ​​​​ര്‍ത്താ​​​​ണു സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

ടെ​​​​ലി​​​​കോ​​​​മി​​​​ല്‍നി​​​​ന്നാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഡോ​​​​ക്‌​​​ട​​​​റെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ ആ​​​​ദ്യം ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്. മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും സി​​​​ബി​​​​ഐ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഡോ​​​​ക്‌​​​ട​​​റെ വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. പി​​​​ന്നീ​​​​ട് സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ച​​​​മ​​​​ഞ്ഞ് വാ​​​​ട്‌​​​​സാ​​​​പ്പി​​​​ല്‍ വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട് 48 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വെ​​​​ര്‍ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ക്കി.

പ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം കൈ​​​​മാ​​​​റി​​​​യ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് പ​​​​ണം അ​​​​യ​​​​യ്ക്കാ​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​തു തി​​​​രി​​​​കെ ന​​​​ല്‍കു​​​​മെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഡോ​​​​ക്‌​​​ട​​​റെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പ​​​​ണം കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും തി​​​​രി​​​​കെ ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ഡോ​​​​ക്‌​​​ട​​​ർ ഹെ​​​ൽ​​​പ്പ് ലൈ​​​​ന്‍ ന​​​​മ്പ​​​​റാ​​​​യ 1930ല്‍ ​​​​പ​​​​രാ​​​​തി​​​​പ്പെ​​​​ട്ട​​​​ത്.

വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​പ​​​​റ​​​​ഞ്ഞാ​​​​ല്‍ ഫോ​​​​ട്ടോ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​ക്കു​​​പി​​​​ന്നാ​​​​ലെ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലാ​​​​ണ് 1.06 കോ​​​​ടി മ​​​ര​​​വി​​​പ്പി​​​ക്കാ​​​നാ​​​​യ​​​​ത്. പ​​​​ണം വൈ​​​​കാ​​​​തെ ഡോ​​​​ക്‌​​​ട​​​ര്‍ക്കു തി​​​​രി​​​​കെ ല​​​ഭി​​​ക്കു​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

ഡിജിറ്റൽ അറസ്റ്റ് ; ഭാഗ്യം! വയോധികയുടെ 20 ലക്ഷം രൂപ തട്ടിയില്ല

തി​രു​വ​ല്ല : വ​യോ​ധി​ക​യെ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം പൊ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​ര​യാ​യ സ്ത്രീ​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് വ​ന്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ എ​ഴു​പ​തു​കാ​രി​യു​ടെ 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ തി​രു​വ​ല്ല ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ത​ട്ടി​പ്പി​ന് പൂ​ട്ടി​ട്ട​ത്.

സ്ത്രീ​യു​ടെ മൂ​ന്ന് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍ ഒ​റ്റ​യ​ടി​ക്ക് പി​ന്‍വ​ലി​ക്കാ​നെ​ത്തി​യ​തി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ക്ക് സം​ശ​യം തോ​ന്നി​യ​ത്. കാ​ലാ​വ​ധി തീ​രും​മു​മ്പ് പി​ന്‍വ​ലി​ച്ചാ​ല്‍ പ​ലി​ശ​യ​ട​ക്ക​മു​ള​ള ആ​നു​കൂ​ല്യം മു​ന്‍കൂ​ര്‍ ന​ഷ്ട​മാ​കു​ന്ന​ത് ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​നോ​ദ് ച​ന്ദ്ര​ന്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടും സ്ത്രീ ​ഉ​റ​ച്ചു​നി​ന്നു. മ​ക്ക​ള്‍ നി​ര്‍ദേ​ശി​ച്ച​താ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.

മ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു. നി​ക്ഷേ​പം പി​ന്‍വ​ലി​ക്ക​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് 21.5 ല​ക്ഷം രൂ​പ സ്ത്രീ​യു​ടെ എ​സ്ബി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ന്ന് പ​ണം അ​യ​ച്ചു​ന​ല്‍കാ​ന്‍ ആ​ര്‍ടി​ജി​എ​സ് ന​ട​പ​ടി​ക​ള്‍ക്കാ​യി ന​ല്‍കി​യ അ​ക്കൗ​ണ്ട് വി​വ​രം ക​ണ്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ക്ക് മ​ന​സി​ലാ​യ​ത്. അ​മി​റ്റി​യൂ​സ് ക​മോ​ഡി​റ്റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന വി​ലാ​സ​മാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ആ​രാ​ഞ്ഞു. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ സ്ത്രീ​ തു​റ​ന്നു​പ​റ​ഞ്ഞു.

മും​ബൈ ക്രൈം ​ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ല്‍നി​ന്ന് വാ​ട്സാ​പ്പി​ല്‍ വി​ളി​ച്ചെ​ന്നും ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന പേ​രി​ൽ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി. സ്വ​ന്തം അ​ക്കൗ​ണ്ടി​ലെ 20 ല​ക്ഷം രൂ​പ ഉ​ട​ന്‍ കൈ​മാ​റാ​ന്‍ നി​ര്‍ദേ​ശി​ച്ചു. ഭ​യ​ന്ന് മ​ക്ക​ളോ​ടു​പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് വ​യോ​ധി​ക പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​തൈ

മു​​​​​​​തി​​​​​​​ര്‍​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രെ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​ണ് ഏ​​​​​​​റ്റ​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. വെ​​​​​​​ര്‍​ച്വ​​​​​​​ല്‍ അ​​​​​​​റ​​​​​​​സ്റ്റ് എ​​​​​​​ന്ന​​​​​​​തു നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മ​​​​​​​ല്ല .ഇ​​​​​​​ത്ത​​​​​​​രം ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ല്‍​പ്പെ​​​​​​​ട്ടാ​​​​ൽ ഉ​​​​​​​ട​​​​​​​ന്‍​ത​​​​​​​ന്നെ വി​​​​​​​വ​​​​​​​രം 1930 എ​​​​​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​​​​​മ്പ​​​​​​​റി​​​​​​​ലോ www.cybercrime.gov.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലോ പ​​​​​​​രാ​​​​​​​തി​​​​​​​പ്പെ​​​​​​​ട​​​​ണം. ഗോ​​​​​​​ള്‍​ഡ​​​​​​​ണ്‍ അ​​​​​​​വ​​​​​​​റി​​​​​​​ല്‍ത്ത​​​​​​​ന്നെ പ​​​​​​​രാ​​​​​​​തി​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ല്‍ മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ തു​​​​​​​ക​​​​​​​യും തി​​​​​​​രി​​​​​​​കെ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധ്യ​​​​​​​ത വ​​​​​​​ള​​​​​​​രെ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സ് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

Kerala

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്: ത​ട്ടി​പ്പി​നെ​തിരേ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ൻ​പി​സി​ഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഡി​​​​ജി​​​​റ്റ​​​​ൽ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കതിരേ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്താ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് നാ​​​​ഷ​​​​ണ​​​​ൽ പേ​​​​യ്മെ​​​​ന്‍റ്സ് കോ​​​​ർ​​​​പ​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ൻ​​​​പി​​​​സി​​​​ഐ) രം​​​​ഗ​​​​ത്ത്.

നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രാ​​​​യി ച​​​​മ​​​​ഞ്ഞ് പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന ‘ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ്’ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ൻ​​​​പി​​​​സി​​​​ഐ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പോ​​​​ലീ​​​​സ്, സി​​​​ബി​​​​ഐ, ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ക​​​​സ്റ്റം​​​​സ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് ആ​​​​രെ​​​​ങ്കി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കാ​​​​ൻ എ​​​​ൻ​​​​പി​​​​സി​​​​ഐ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.

അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നോ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നോ പ​​​​റ​​​​യു​​​​ന്ന​​​​ത് പ​​​​തി​​​​വു​​​രീ​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ൻ​​​​പി​​​​സി​​​​ഐ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത കോ​​​​ളു​​​​ക​​​​ളോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളോ ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ, സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷം ചി​​​​ന്തി​​​​ച്ചു​​​മാ​​​​ത്രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ 1930 അ​​​​ല്ലെ​​​​ങ്കി​​​​ൽ ടെ​​​​ലി​​​​ക​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് (https://sancharsaathi.gov.in/sfc/) ഡ​​​​യ​​​​ൽ ചെ​​​​യ്ത് സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ന​​​​മ്പ​​​​റു​​​​ക​​​​ൾ ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ർ ക്രൈം ഹെല്‍പ് ലൈനില്‍ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ക.

National

ഡിജിറ്റൽ അറസ്റ്റ് ; ഉരുക്കുമുഷ്‌ടിയോടെ നേരിടുമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​നെ ഉ​രു​ക്കുമു​ഷ്‌​ടി​യോ​ടെ നേ​രി​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി. രാ​ജ്യ​ത്തു​ട​നീ​ളം വ​ർ​ധി​ച്ചു​വ​രു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ഗ്ജി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

ഇ​ത്ത​രം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ത​വ​ണ വാ​ദം കേ​ൾ​ക്ക​ലി​നി​ട​യി​ൽ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടൊ​പ്പം ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ സി​ബി​ഐ​യ്ക്ക് കൈ​മാ​റു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് മു​ദ്ര വ​ച്ച ക​വ​റി​ൽ സി​ബി​ഐ കൈ​മാ​റി.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ് കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ സി​ബി​ഐ​യു​ടെ പ​ക്ക​ലു​ണ്ടോ എ​ന്ന​തി​ന​ട​ക്ക​മു​ള്ള മ​റു​പ​ടി​യാ​ണ് സി​ബി​ഐ കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്. കേ​സി​ൽ ന​വം​ബ​ർ 10ന് ​വീ​ണ്ടും വാ​ദം കേ​ൾ​ക്കും.

ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ പേ​രി​ൽ ന​ട​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ങ്ങ​ളി​ൽ നി​ന്നും ക​വ​ർ​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വൃ​ദ്ധ ദ​ന്പ​തി​മാ​ർ ചീ​ഫ് ജ​സ്റ്റീ​സി​നെ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

National

“ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​‍”; രാഷ്‌ട്രപതി ദ്രൗപദി മുർമു


ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പ് മാ​​​റി​​​യ​​​താ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ഐ​​​പി​​​എ​​​സ് പ്രൊ​​​ബേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് രാ​​​ഷ്‌​​​ട്ര​​​പ​​​തി ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പ് വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഏ​​​ക​​​ദേ​​​ശം പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന പ​​​ദ​​​പ്ര​​​യോ​​​ഗം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ല​​​ത്ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ ഭീ​​​ഷ​​​ണി ന​​​ൽ​​​കു​​​ന്ന ഒ​​​രു പ​​​ദ​​​മാ​​​യി അ​​​തു മാ​​​റി​​​യെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും കോ​​​ട​​​തി​​​യു​​​ടെ​​​യും പേ​​​രി​​​ൽ ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന വ്യാ​​​ജേ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു പ​​​ണം ക​​​വ​​​രു​​​ന്ന സ​​​മീ​​​പ​​​കാ​​​ല​​​ സം​​​ഭ​​​വ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഏ​​​റെ മു​​​ന്നി​​​ലു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. എ​​​ന്നാ​​​ൽ പ​​​ല​​​രു​​​മി​​​ത് തെ​​​റ്റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ​​​ക്ക് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ ഒ​​​രു​​​പ​​​ടി മു​​​ന്നി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും രാ​​​ഷ്‌​​​ട്ര​​​പ​​​തി ന​​​ൽ​​​കി. പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ​​​ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘മ​​​ൻ കി ​​​ബാ​​​ത്തി’ ലൂ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തെ ഒ​​​രു സ്ഥാ​​​പ​​​ന​​​വും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം സി​​​ബി​​​ഐ​​​യെ ഏ​​​ൽ​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്.

National

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു കേസുകൾ സിബിഐക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​ൽ​​​കി.

ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല സി​​​​ബി​​​​ഐ​​​​ക്കു കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​റി​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ സൂ​​​​ര്യ​​​​കാ​​​​ന്ത്, ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് ഇ​​​​ന്ന​​​​ലെ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളും കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നു​​​​ള്ള വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ സി​​​​ബി​​​​ഐ​​​​ക്ക് ഉ​​​​ണ്ടോ​​​​യെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നും ബെ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. നി​​​​ല​​​​വി​​​​ൽ ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ൾ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ബെ​​​​ഞ്ചി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

കേ​​​​സി​​​​ൽ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഏ​​​​കീ​​​​കൃ​​​​ത അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് കേ​​​​ൾ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ഇ​​​​പ്പോ​​​​ൾ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ന​​​​ട​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ ത​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും ക​​​​വ​​​​ർ​​​​ന്നു​​​​വെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വൃ​​​​ദ്ധ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ൾ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​ഴു​​​​തി​​​​യ ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

National

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസ് നാളെ പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ അ​​​​​​റ​​​​​​സ്റ്റി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ത​​​​​​ട്ടി​​​​​​പ്പു​​​​​​ക​​​​​​ൾ സം​​​ബ​​​ന്ധി​​​ച്ചു സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി നാ​​​ളെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ചാ​​​ണ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ദം കേ​​​ൾ​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞ 17ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ, രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ രേ​​​ഖ​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ചും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഗൂ​​​ഢ​​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും പോ​​​ലീ​​​സ് സേ​​​ന​​​ക​​​ളിലെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണ​​​വും കോ​​​ട​​​തി തേ​​​ടി​​​യി​​​രു​​​ന്നു.


കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ൽ വ്യാ​​​​​​ജ​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ ച​​​​​​മ​​​​​​ച്ച് ഹ​​​​​​രി​​​​​​യാ​​​​​​ന സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ വൃ​​​​​​ദ്ധ​​​​​​ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 1.05 കോ​​​​​​ടി രൂ​​​​​​പ ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സാ​​​​​​ണു കോ​​​​​​ട​​​​​​തി പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ച​​​​​​ത്. ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​ന് ക​​​​​​ത്തെ​​​​​​ഴു​​​​​​തി​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണു വി​​​​​​ഷ​​​​​​യം സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

Latest News

Up